വഞ്ചനാ കേസ്: സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

വഞ്ചനാ കേസിൽ നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പരിപാടി നടക്കാതിരുന്നത് സംഘാടകരുടെ വീഴ്ച കാരണമാണെന്നും കേസ് നിലനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസം
 

വഞ്ചനാ കേസിൽ നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പരിപാടി നടക്കാതിരുന്നത് സംഘാടകരുടെ വീഴ്ച കാരണമാണെന്നും കേസ് നിലനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു

സംഘാടകർ പലതവണ പരിപാടി മാറ്റിവെച്ചു. പിന്നീട് ബഹ്‌റൈനിൽ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019 വാലന്റൈൻസ് ദിനത്തിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയെങ്കിലും കരാർപ്രകാരം തരേണ്ട തുക നൽകാൻ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാൻ കാരണമെന്നും നടി പറയുന്നു

പെരുമ്പാവൂർ സ്വദേശി ഷിയാസാണ് സണ്ണി ലിയോണിനെതിരെ പരാതി നൽകിയത്. സണ്ണി ലിയോൺ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നും ചടങ്ങിൽ പങ്കെടുത്തില്ലെന്നുമായിരുന്നു പരാതി.