ഉത്രാട ദിനത്തിൽ ഹാപ്പി അവേഴ്‌സുമായി സപ്ലൈകോ; പ്രത്യേക ഓഫർ ഉണ്ടാകുമെന്ന് മന്ത്രി
Sep 3, 2025, 17:08 IST
ഉത്രാട ദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫർ ഉണ്ടാകുമെന്ന് മന്ത്രി ജിആർ അനിൽ. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ നാളെ നോൺ സബ്‌സിഡി സാധനങ്ങൾക്ക് എല്ലാ ഔട്ട്‌ലെറ്റുകളിലും 10 ശതമാനം വിലക്കുറവ് അധികമായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
രാവിലെ മുതൽ വൈകുന്നേരം വരെ ഓഫറുണ്ടാകും. സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയോ അതിൽ അധികമോ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്‌പെഷ്യൽ ഓഫറായി ലഭിക്കും.
389 രൂപ വിലയുള്ള വെളിച്ചെണ്ണ 339 രൂപക്കാണ് ഇത്തരത്തിൽ നൽകുക.