ഹോം › കേരളം

16കാരിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

By MJ Desk · 26 Mar 2025, 02:52 PM

പത്തനംതിട്ടയിൽ 16കാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. ഒരു അഭിഭാഷകനിൽ നിന്നാണോ ഇത്തരം നടപടിയുണ്ടായതെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന ചോദിച്ചു. എന്നാൽ കേസ് വ്യാജമാണെന്ന് നൗഷാദിനായി ഹാജരായ ആർ ബസന്ത്, അഭിഭാഷകൻ എ കാർത്തിക് എന്നിവർ വാദിച്ചു കേസിൽ എതിർ കക്ഷികളായ സംസ്ഥാന സർക്കാരിന് അടക്കം സുപ്രീം കോടതി നോട്ടീസ് അയച്ചു. അന്വേഷണവുമായി അഭിഭാഷകൻ സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഹർജി തീർപ്പാക്കും വരെ അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ പാടില്ലെന്നും കോടതി പറഞ്ഞു 16കാരിയുടെ മാതാപിതാക്കളുടെ വിവാഹമോചന കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ്. പതിനാറുകാരിയെ മദ്യം നൽകി ക്രൂരപീഡനത്തിന് പലതവണ ഇരയാക്കിയെന്നാണ് കേസ്. നിലവിൽ നൗഷാദ് ഒളിവിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›