ഹോം › കേരളം

സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നത്; കേരളാ ഗവർണറും വിധി അംഗീകരിക്കണം: എം എ ബേബി

By MJ Desk · 12 Apr 2025, 03:31 PM

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീം കോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്ന് എംഎ ബേബി പറഞ്ഞു. സുപ്രീം കോടതി വിധിയിൽ നിന്നുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. സുപ്രീംകോടതി വിധി അംഗീകരിക്കാൻ കേരള ഗവർണർ സന്നദ്ധൻ ആകേണ്ടിയിരുന്നു. ഗവർണറുടെ പ്രസ്താവന ഒട്ടും അഭികാമ്യം അല്ലെന്ന് എംഎ ബേബി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പാർലമെന്റ് നിയമം നിർമിക്കുകയാണെങ്കിൽ ശരി. ബില്ലുകളിൽ അപാകതയുണ്ടെങ്കിൽ ഗവർണർമാർ ബില്ലുകൾ തിരിച്ചയക്കണം. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമങ്ങൾ പോലും ഒരു ഗവർണറെ പിരിച്ചുവിടാൻ വേണ്ടെന്ന് എംഎ ബേബി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›