ഹോം › കേരളം

താടി വടിച്ച് വിന്‍റേജ് ലുക്കിൽ സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ മുടങ്ങിയോയെന്ന് ആരാധകർ

By News Desk · 06 Nov 2024, 02:19 PM

താടി വടിച്ച് പുതിയ ലുക്കിൽ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി പുതിയ ഗെറ്റപ്പ് പുറത്തു വിട്ടത്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. താടി വടിച്ചതോടെ സുരേഷ് ഗോപിയുടെ പഴയ വിന്‍റേജ് ലുക്ക് തിരിച്ചു കിട്ടിയെന്ന് നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പൻ ഇനിയും നീളുമോയെന്ന സംശയവും ആരാധകർ ചിത്രത്തിനു താഴെ പങ്കു വച്ചിട്ടുണ്ട്. https://www.instagram.com/p/DCA6jsxTCzb/?utm_source=ig_web_copy_link ഏറെ കാലത്തിനു ശേഷമാണ് താരം താടി ഉപേക്ഷിച്ചിരിക്കുന്നത്. 2020ൽ പ്രഖ്യാപിച്ച ഒറ്റക്കൊമ്പൻ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം എന്ന നിലയിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം കേന്ദ്ര മന്ത്രി പദത്തിലിരിക്കുന്നതിനാൽ അഭിനയം ഉൾപ്പെടെയുള്ള മറ്റു ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന പെരുമാറ്റച്ചട്ടവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›