ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞൻ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ

ഐഎസ്ആർഒ യിലെ മലയാളി ശാസ്ത്രജ്ഞൻ എസ് സുരേഷ് തലക്ക് അടിയേറ്റ് മരിച്ച നിലയിൽ. ഹൈദരാബാദിലെ അപ്പാർട്ട്മെന്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച സുരേഷ് ഓഫീസിൽ എത്തിയിരുന്നില്ല. തുടർന്ന്
 

ഐഎസ്ആർഒ യിലെ മലയാളി ശാസ്ത്രജ്ഞൻ എസ് സുരേഷ് തലക്ക് അടിയേറ്റ് മരിച്ച നിലയിൽ. ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച സുരേഷ് ഓഫീസിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ശാസ്ത്രജ്ഞനാണ് സുരേഷ്. അപ്പാർട്ട്‌മെന്റിൽ അദ്ദേഹം ഒറ്റക്കായിരുന്നു താമസം. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.