ശ്വാശതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി; ആരോപണവുമായി സഹോദരി

സ്വാമി ശ്വാശതീകാനന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ശ്വാശതീകാനന്ദയുടെ സഹോദരി ശാന്ത. മരണത്തിന് പിന്നില് വെള്ളാപ്പള്ളിയാണെന്നും കേസിന്റെ അന്വേഷണത്തില് ഇടപെട്ടെന്നും ശാന്ത ആരോപിച്ചു വര്ഷം പതിനെട്ട് കഴിഞ്ഞിട്ടും
 

സ്വാമി ശ്വാശതീകാനന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ശ്വാശതീകാനന്ദയുടെ സഹോദരി ശാന്ത. മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളിയാണെന്നും കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടെന്നും ശാന്ത ആരോപിച്ചു

വര്‍ഷം പതിനെട്ട് കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായും ശാന്ത പറഞ്ഞു

നേരത്തെ കണിച്ചുകുളങ്ങര എസ് എന്‍ ഡി പി യൂനിയന്‍ സെക്രട്ടറി കെ കെ മഹേശനെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലും വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്നുവന്നു. പിന്നാലെയാണ് ശ്വാശതീകാനന്ദയുടെ ദുരൂഹ മരണവും വീണ്ടും ചര്‍ച്ചയാകുന്നത്.