സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സെയ്ദ് അലവിയുടെയും ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി തള്ളി. മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ്
 

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സെയ്ദ് അലവിയുടെയും ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി തള്ളി. മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 17ലേക്ക് മാറ്റി

എട്ട് പ്രതികളുടെയും റിമാൻഡ് കാലാവധി 25 വരെ നീട്ടി. കേസിൽ കസ്റ്റംസിന്റെ വാദങ്ങൾ അംഗീകരിച്ചാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വപ്നക്ക് വിദേശബന്ധങ്ങളുണ്ട്. പോലീസിൽ സ്വാധീനമുണ്ട്. ജാമ്യം നൽകിയാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. പ്രതികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്നതിനാൽ പ്രധാനപ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം

സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റ് പ്രവർത്തിക്കുന്നതായും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. പണം മുടക്കുന്നതിനായി ഒരു സംഘം തന്നെയുണ്ട്. ഈ പണം ഹവാല മാർഗത്തിലൂടെ ഗൾഫിൽ എത്തിക്കുന്നുവെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. നേരത്തെ എൻഐഎ കോടതിയിലും സ്വപ്നക്ക് ജാമ്യം നിഷേധിച്ചിരുന്നു.