സ്വപ്‌ന യുഎഇ കോണ്‍സുല്‍ ജനറലിനെയും വിളിച്ചു; ഫോണ്‍ രേഖകള്‍ പുറത്ത്

സ്വര്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് യുഎഇ കോണ്സുല് ജനറലിനെയും വിളിച്ചതായി ഫോണ് രേഖകള് വ്യക്തമാക്കുന്നു. ജൂണ് ഒന്ന് മുതല് ജൂലൈ 5 വരെയുള്ള കാലയളവില് 20
 

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുല്‍ ജനറലിനെയും വിളിച്ചതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവില്‍ 20 തവണയാണ് സ്വപ്‌ന യുഎഇ കോണ്‍സുലിനെ ഫോണില്‍ ബന്ധപ്പെട്ടത്.

നയതന്ത്ര ബാഗേജ് കസ്റ്റംസ് പിടിച്ചെടുക്കുന്ന ദിവസങ്ങളില്‍, ജൂലൈ മൂന്നിനും നാലിനും അഞ്ചിനും സ്വപ്ന കോണ്‍സുല്‍ ജനറലുമായി സംസാരിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി നേരത്തെ ഇന്ത്യ വിട്ടിരുന്നു.

അറ്റാഷെക്ക് ചുമതല നല്‍കിയാണ് കോണ്‍സുല്‍ ജനറല്‍ യുഎഇയിലേക്ക് പോയത്. എന്നാല്‍ കഴിഞ്ഞ ദിവസം അറ്റാഷെയും ഇന്ത്യ വിട്ടതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. നയതന്ത്ര പരിരക്ഷ ഉപയോഗിച്ചാണ് ഇരുവരും രാജ്യം വിട്ടത്. ഇതിന് പിന്നാലെയാണ് സ്വപ്‌നയുമായുള്ള ഇരുവരുടെയും ഫോണ്‍ സംഭാഷണ രേഖകള്‍ പുറത്തുവരുന്നത്.