യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിലും സ്വപ്‌ന സ്വർണം കടത്തിയെന്ന് കസ്റ്റംസ്

നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം വിവിധയിടങ്ങളിലേക്ക് എത്തിക്കാനായി സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിന്റെ വാഹനവും ഉപയോഗിച്ചതായി കസ്റ്റംസ്. കോൺസുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
 

നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം വിവിധയിടങ്ങളിലേക്ക് എത്തിക്കാനായി സ്വപ്‌ന സുരേഷ് യുഎഇ കോൺസുലേറ്റിന്റെ വാഹനവും ഉപയോഗിച്ചതായി കസ്റ്റംസ്. കോൺസുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

യുഎഇ കോൺസുലേറ്റിന്റെ വാഹനമൂന്ന് തവണയിലധികം സ്വപ്‌ന ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് സ്വപ്‌ന ഈ വാഹനം ഉപയോഗിച്ചതെന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

നയതന്ത്ര പരിരക്ഷയുള്ളതിനാൽ തന്നെ വാഹനം എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാൻ സാധിക്കില്ല. ഇതിനായി യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് കസ്റ്റംസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.