സ്വപ്‌ന വിളിച്ച കാര്യം മന്ത്രി തന്നെ പറഞ്ഞല്ലോ, പിന്നെന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി

സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന മന്ത്രി കെ ടി ജലീലിനെ വിളിച്ചതില് പ്രതികരണവുമായി മുഖ്യമന്ത്രി. കോണ്സുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ്
 

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന മന്ത്രി കെ ടി ജലീലിനെ വിളിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജലീല്‍ മണിക്കൂറുകളോളം സ്വപ്‌നയുമായി സംസാരിച്ചിട്ടില്ല

എം ശിവശങ്കറിന്റെ ഭാഗത്ത് വസ്തുതാപരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കും. ഫോണിലുള്ള ബന്ധപ്പെടലിനെ കുറിച്ച് സി എ എസിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും. ബന്ധുവാണെന്ന് ശിവശങ്കര്‍ സ്വപ്നയെ പരിചയപ്പെടുത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ല. എന്തിനാണ് അന്വേഷണ ഏജന്‍സിയെ ദുര്‍ബോധനപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു