ഹോം › കേരളം

അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചോളൂ; മുന്നണി വിടുമെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ. മാണി

By News Desk · 01 Dec 2024, 09:31 PM

കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വ്യാജമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും, എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, ജോസ് കെ. മാണി വ്യക്തമാക്കി. “കേരള കോൺഗ്രസ് മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുമാത്രമല്ല, എൽഡിഎഫിന്റെ അവിഭാജ്യഘടകമാണ് കേരള കോൺഗ്രസ്. എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നത്,” ജോസ് കെ. മാണി പറഞ്ഞു. ആരെങ്കിലും പരസ്യമായോ രഹസ്യമായോ ചർച്ചചെയ്തിട്ടുണ്ടെങ്കിൽ അതിനുവച്ച വെള്ളം വാങ്ങിവച്ചാൽ മതിയെന്നും ജോസ് കെ. മാണി പറഞ്ഞു. “കഴിഞ്ഞ 60 വർഷക്കാലമായ കേരള രാഷ്ട്രിയത്തെ നയിച്ച ശക്തിയായി നിലനിന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടി മാറുന്നത് സംബന്ധിച്ച ഒരു അജണ്ട പാർട്ടിക്കില്ല.” യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും, അത് പാർട്ടി തള്ളുമെന്നും ജോസ്. കെ മാണി പറഞ്ഞു. നടന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Jose K Mani

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›