കൊല്ലം ചാത്തന്നൂര്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

കൊല്ലം ചാത്തന്നൂരില് ടാങ്കര് ലോറി മറിഞ്ഞു. ദേശീയ പാത 66 ലാണ് അപകടം. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ്
 

കൊല്ലം ചാത്തന്നൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയ പാത 66 ലാണ് അപകടം. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മറിയുകയായിരുന്നുവെന്നാണ് വിവരം. ആറ് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ച ഇതുവരെയുണ്ടായിട്ടില്ല