പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയുടെ ഇടപെടൽ; എസ് ഐ ടി രാജീവരെ കുരുക്കിയത് തന്ത്രപരമായി
ശബരിമല സ്വർണക്കൊള്ള കേസിൽ താൻ അറസ്റ്റിലാകുമെന്ന് തന്ത്രി കണ്ഠരര് രാജീവര് നേരത്തെ മനസിലാക്കിയിരുന്നതായി വിവരം. ഹൈക്കോടതിയിൽ എസ് ഐ ടി നടത്തിയ വെളിപ്പെടുത്തലാണ് തന്ത്രിയെ ജാഗ്രതയിലാക്കിയത്. എന്നാൽ തന്ത്രി രക്ഷപ്പെടാനുള്ള വഴി തേടുമെന്ന് മനസിലാക്കിയ എസ്‌ഐടി നടപടികൾ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിച്ചത്
ഉണ്ണികൃഷ്ണൻ പോറ്റിയെ ശക്തനാക്കിയത് തന്ത്രിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിൽ മുഖ്യ പങ്ക് രാജീവരർക്കാണ്. പോറ്റി ശാന്തിക്കാരനായി ജോലി ചെയ്ത ബംഗളൂരുവിലെ ക്ഷേത്രത്തിലെ തന്ത്രിമുഖ്യൻ കണ്ഠരര് രാജീവര് ആയിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമിയായി നിയമിക്കാൻ കാരണമായത്
വിവിധ ഭാഷകൾ അറിയുന്ന പോറ്റി ശബരിമലയിൽ എത്തിയപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ധനികരെ തന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇടക്കാലത്ത് ആരോപണവിധേയനായി പോറ്റി ശബരിമലയിൽ നിന്ന് പോയെങ്കിലും തന്ത്രിയുടെ ഇടപെടലോടെ സ്‌പോൺസർ എന്ന കൂടുതൽ സ്വാധീനമുള്ള സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.