താനൂർ ബോട്ട് അപകടം: ബോട്ടുടമ നാസർ ഒളിവിൽ തന്നെ
 

 

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിന് പിന്നാലെ ബോട്ടുടമ നാസർ ഒളിവിൽ. നാസറിനെതിരെ നരഹത്യാക്കുറം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീടിനുള്ളിൽ ആളുകളുണ്ടെങ്കിലും ആരും പുറത്തിറങ്ങുന്നില്ല. നാസർ വീട്ടിൽ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്

ദീർഘകാലം വിദേശത്തായിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തിൽപ്പെട്ടത് മീൻ പിടിത്ത ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയതാണെന്ന ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വെച്ചാണ് രൂപമാറ്റം നടത്തിയത്.