തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി: താരിഖ് അൻവർ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളെ കുറിച്ചും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ
 

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും സംസ്ഥാന കോൺഗ്രസിലെ പ്രശ്‌നങ്ങളെ കുറിച്ചും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ പുന:സംഘടന വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപെടുന്നു

യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്ക് തിരിച്ചുപിടിക്കണം. രാഹുൽ ഗാന്ധി കേരളത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ദിവസമാണ് താരിഖ് അൻവർ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽിയത്.

കേരളത്തിന് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. കോൺഗ്രസിന് കൂട്ടായ നേതൃത്വം ആവശ്യമാണ്. മുതിർന്ന നേതാക്കൾ സംഘടനാതലത്തിൽ മുന്നോട്ടു വരണമെന്നും താരിഖ് അൻവറിന്റെ റിപ്പോർട്ടിൽ പറയുന്നു.