ഹോം › കേരളം

തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളമെടുത്ത ശേഷം ട്രെയിനിൽ തിരികെ കയറി, സിസിടിവി ദൃശ്യം ലഭിച്ചു

By MJ Desk · 21 Aug 2024, 04:53 PM

കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ മുതൽ കാണാതായ തസ്മിദിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം. കുട്ടി നാഗർകോവിലിൽ ഇറങ്ങിയെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ 3.03ന് കുട്ടി ട്രെയിനിൽ നിന്നും നാഗർകോവിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. കുപ്പിയിൽ വെള്ളമെടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട് തസ്മിദ് കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഉച്ചയ്ക്ക് 1.06ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിലാണ് കുട്ടി കയറിയത്. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി പകർത്തിയ ചിത്രം പോലീസിന് ലഭിച്ചിരുന്നു. അതേസമയം കന്യാകുമാരി റെയിൽവേ സ്‌റ്റേഷനും ബീച്ചും അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷന് അകത്തെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#thasmith

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›