ഹോം › കേരളം

നിങ്ങള്‍ക്ക് ബാക്കിയെല്ലാം ഹറാമല്ലേ..? വര്‍ഗീയത കലര്‍ന്ന ഉപദേശവുമായി അധ്യാപിക

By MJ News Desk · 07 Nov 2024, 05:23 PM

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടെ കൗതുകമായ ചലഞ്ച് നടത്തിയ യൂട്യൂബര്‍ക്കും ചലഞ്ചില്‍ ഭാഗമായ വിദ്യാര്‍ഥികള്‍ക്കും നേരെ വര്‍ഗീയത കലര്‍ന്ന ഉപദേശവുമായി അധ്യാപിക. ഒരു നാരങ്ങയുടെ പകുതി കഴിച്ച് മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ വരരുതെന്ന ചലഞ്ചുമായാണ് യൂട്യൂബര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയത്. എന്നാല്‍, വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ക്യാമറക്ക് മുന്നിലേക്കെത്തിയ അധ്യാപിക നിങ്ങള്‍ക്കെന്താണ് ഇവിടെ പരിപാടിയെന്നും ബാക്കിയെല്ലാം നിങ്ങള്‍ക്ക് ഹറാമാണല്ലോ എന്നും പറഞ്ഞായിരുന്നു അധ്യാപികയുടെ ആക്ഷേപം. 30 സെക്കന്റ് സമയം ഭാവ വ്യത്യാസമില്ലാതെ നില്‍ക്കുന്നവര്‍ക്ക് അമ്പത് രൂപ സമ്മാനമായിരുന്നു യൂട്യൂബര്‍ നല്‍കിയത്. എന്നാല്‍, ക്ലാസ് കഴിഞ്ഞിട്ടും സ്‌കൂളിന് പുറത്ത് നില്‍ക്കുന്നതും യൂട്യൂബറുമായി സംസാരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടികളുമാണ് അധ്യാപികയെ ചൊടിപ്പിച്ച ഘടകം. മാന്യമായി വീട്ടില്‍ പോകാന്‍ ഇവര്‍ക്ക് പറയാമായിരുന്നുവെന്നും അതിനിടയില്‍ എന്തിന് മതം തിരുകി കയറ്റിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#althabs vlog#teacher#youtuber

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›