ഹോം › കേരളം

മൊബൈലിലെ സംശയാസ്പദ ദൃശ്യങ്ങൾ അധ്യാപിക കണ്ടത് കുരുക്കായി; സ്‌നേഹ മുമ്പും പോക്‌സോ കേസ് പ്രതി

By MJ Desk · 14 Mar 2025, 05:27 PM

കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിൻ മുമ്പും പോക്‌സോ കേസിൽ പ്രതി. 15 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ പ്രതിയായിട്ടുള്ളത്. ഈ കുട്ടിയുടെ ദൃശ്യങ്ങൾ സ്‌നേഹ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇന്ന് സ്‌നേഹ മെർലിനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. സ്‌കൂളിൽ വെച്ച് കുട്ടിയുടെ മൊബൈൽ ഫോൺ അധ്യാപിക കണ്ടതോടെയാണ് സ്‌നേഹക്ക് കുരുക്ക് വീണത്. ഫോൺ പരിശോധിച്ച അധ്യാപിക ഇതിൽ സംശയാസ്പദമായ ചില ദൃശ്യങ്ങൾ കാണുകയായിരുന്നു തുടർന്ന് അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. അധ്യാപകരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ പ്രതിയാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›