{"vars":{"id": "89527:4990"}}

അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു
 

 

മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ, വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. പീഡന വിവരം പോലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. 

പീഡന വിവരമറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തതിൽ സ്‌കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവർഷം മുൻപാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പോലീസ് അന്വേഷിച്ചുവരികയാണ്.

അധ്യാപകനെതിരെ കൂടുതൽ വിദ്യാർഥികൾ രംഗത്ത് എത്തിയിരുന്നു. കേസ് അന്വേഷിക്കാൻ നിയോഗിച്ച വനിതാ പോലീസ് സംഘത്തിന് മുമ്പാകെയായിരുന്നു കുട്ടികളുടെ തുറന്നു പറച്ചിൽ. റിമാൻഡിൽ കഴിയുന്ന സംസ്‌കൃത അധ്യാപകൻ അനിൽ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുൻപാകെ മൊഴി നൽകിയിരുന്നു.