ഹോം › കേരളം

കള്ള് കുടിയില്‍ കേരളത്തെ കടത്തിവെട്ടി തെലങ്കാന

By MJ News Desk · 02 Jan 2025, 09:15 PM

പുതുവത്സരത്തിലും ക്രിസ്മസിലും മദ്യപുഴ ഒഴുക്കാറുള്ളത് കേരളത്തിലെ ബീവ്‌റേജ് ഔട്ട്‌ലെറ്റുകളിലാണെന്നാണ് പൊതുവേയുള്ള വെപ്പ്. എന്നാല്‍, കേരളത്തെ ഒട്ടേറെ പിന്നിലാക്കി മദ്യ വില്‍പ്പനയില്‍ മുന്നേറിയിരിക്കുകയാണ് തെലങ്കാന. ക്രിസ്മസ് – പുതുവത്സര സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിതരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലാണ് തെലങ്കാന. കേരളത്തിനേക്കാള്‍ ആയിരം കോടിയുടെ വ്യത്യാസമാണ് തെലങ്കാനയിലെ കള്ളുകുടിയന്മാര്‍ തീര്‍ത്തത്. കുടിച്ച തീര്‍ത്ത മദ്യത്തിന്റെ അളവില്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാളും വര്‍ധനയുണ്ടെങ്കിലും അതൊന്നും തെലങ്കാനയുടെ ഏഴ് അയലത്ത് എത്തില്ലെന്നതാണ് വസ്തുത. 1700 കോടിയുടെ മദ്യമാണ് തെലങ്കാനയില്‍ ക്രിസ്മസ് -പുതുവത്സര സീസണില്‍ വിറ്റഴിച്ചത്. ഡിസംബര്‍ 23 മുതല്‍ 31 വരെയുള്ള കണക്കെടുത്താല്‍ തെലങ്കാനയില്‍ 1,700 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 2023നെ വെച്ച് നോക്കുമ്പോള്‍ 200 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ്അതേ സമയം, കേരളത്തില്‍ ക്രിസ്തുമസ് – പുതുവത്സര മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കില്‍ ഈ വര്‍ഷം വിറ്റത് 712.96 കോടിയുടെ മദ്യമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala#Liquor#telangana

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›