{"vars":{"id": "89527:4990"}}

പാലാ സെന്റ് തോമസ് കോളേജിൽ എൻസിസി പരിപാടിക്കിടെ താത്കാലിക ഗ്യാലറി തകർന്നുവീണു; വിദ്യാർഥികൾക്ക് പരുക്ക്
 

 

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താത്കാലിക ഗ്യാലറി തകർന്ന് വീണ് വിദ്യാർഥികൾക്ക് പരുക്ക്. ഇന്ന് രാവിലെയാണ് സംഭവം. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർഥികൾ സംയുക്തമായി നടത്തുന്ന പരിപാടി തുടങ്ങാൻ പോകുന്നതിനിടെയാണ് അപകടം

വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വിദ്യാർഥികൾ കോളേജ് ഗ്രൗണ്ടിലുണ്ടായിരുന്നു. ഇവരുടെ എണ്ണം എടുക്കുന്നതിനായി താത്കാലികമായി നിർമിച്ച ഗ്യാലറിയിൽ കയറ്റി നിർത്തിയപ്പോൾ ഇത് തകർന്ന് വീഴുകയായിരുന്നു

കാലുകൾ ഇടയിൽ കുടുങ്ങി 15 വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല