തലശ്ശേരിയിൽ വോട്ട് സിഒടി നസീറിന് തന്നെ; ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ

തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത്
 

തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിജെപി പ്രവർത്തകർക്ക് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മുരളീധരൻ പറഞ്ഞു

ജില്ലാ നേതൃത്വത്തെക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സിഒടി നസീറിന് വോട്ട് ചെയ്യാനാണ്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് മുരളീധരൻ പറഞ്ഞു.