{"vars":{"id": "89527:4990"}}

ജാതി വിവേചനം നേരിട്ടെന്ന ആരോപണം ശരിയല്ല; നിതിൻ രാജ് ജീവനൊടുക്കിയത് ലോൺ‌ ആപ്പ് ഭീഷണി മൂലം: കോളെജ് മാനേജ്മെന്‍റ്

 

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളെജ് വിദ‍്യാർഥി ആർ.എൽ. നിതിൻ രാജ് ലോൺ ആപ്പ് ഭീഷണി മൂലമാണ് ജീവനൊടുക്കിയതെന്ന് കോളെജ് മാനേജ്മെന്‍റ്. ജാതി വിവേചനം നേരിട്ടെന്ന ആരോപണം തെറ്റാണെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

സഹോദരി ഭർത്താവിന് വേണ്ടിയാണ് നിതിൻ ലോൺ എടുത്തതെന്നും അധ‍്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ‍്യപ്പെട്ടതായും എന്നാൽ അധ‍്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നായിരുന്നു നിതിൻ പറഞ്ഞതെന്ന് അദിനാൻ പറഞ്ഞു. അതേസമയം, പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പൊലീസ് കസ്റ്റഡിയിൽ ആവശ‍്യപ്പെടും. പ്രതികളെ വിശദമായി ചോദ‍്യം ചെയ്തേക്കും.