ഹോം › കേരളം

നിയമസഭ ഇന്നും കലുഷിതമാകും; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉന്നയിക്കാൻ പ്രതിപക്ഷം

By MJ Desk · 08 Oct 2024, 08:29 AM

നിയമസഭ ഇന്നും കലുഷിതമാകാൻ സാധ്യത. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള വിഷയങ്ങൾ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഉന്നയിക്കും. അതേസമയം ഇന്നലെ അടിയന്തര പ്രമേയത്തിന് തയ്യാറായിട്ടും പ്രതിപക്ഷം ഒളിച്ചോടിയെന്ന വിമർശനം ഭരണപക്ഷം ഉന്നയിക്കും ഇടത് ബന്ധം ഉപേക്ഷിച്ച പിവി അൻവർ ഇന്ന് നിയമസഭയിൽ എത്തും. സഭയ്ക്കുള്ളിലും പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തുമോ എന്നതാണ് കാണേണ്ടത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ യുവജന വിഭാഗം ഇന്ന് നിയമസഭാ മാർച്ച് നടത്തും. സ്‌പെൻസർ ജംഗ്ഷനിൽ നിന്ന് രാവിലെ ആരംഭിക്കുന്ന മാർച്ചിന് രാഹുൽ മാങ്കുട്ടത്തിൽ പികെ ഫിറോസ് എന്നിവർ നേതൃത്വം നൽകും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala assembly

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›