{"vars":{"id": "89527:4990"}}

നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

 

കാര്‍ ലോറിയിലിടിച്ച് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരിച്ച മൂന്ന് പേരും തൃശൂര്‍ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.