പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ പരാതിക്കാരിയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്തത്.
നേരത്തെ പരാതിക്കാരിയുടെ ഫോട്ടോ സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ചിത്രം താൻ പോസ്റ്റ് ചെയ്തിരുന്നു. അത് നീക്കം ചെയ്യുകയാണെന്നു അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിൻവലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പോലീസ് പറയുന്നത്.
യുവതിയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.