നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ്; ഓഡിറ്റോറിയം ഉടമക്കെതിരെ കേസ്

കാസർകോട്: നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസ് എടുത്തു. സർക്കാർ ഉത്തരവ് ലംഘിച്ച് നടത്തിയതിനാൽ ആണ് കേസ് എടുത്തത്. കാസർകോട് ടൗൺ പോലീസ്
 

കാസർകോട്: നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസ് എടുത്തു. സർക്കാർ ഉത്തരവ് ലംഘിച്ച് നടത്തിയതിനാൽ ആണ് കേസ് എടുത്തത്. കാസർകോട് ടൗൺ പോലീസ് ആണ് കേസെടുത്തത്.

നെല്ലിക്കുന്ന് ബിരന്തവൽ ലളിതകലാ സദനം ഓഡിറ്റോറിയം നടത്തിപ്പുകാർക്കെതിരെയാണ് കേസ്. കൂടുതൽ ആളുകൾക്കെതിരെ തുടരന്വേഷണം നടത്തി കേസെടുക്കുമെന്ന് സി ഐ അറിയിച്ചു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ് എടുത്തത്