ഹോം › കേരളം

കേസുകളിൽ തീരുമാനമായില്ല; വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകി ഹൈക്കോടതി

By MJ Desk · 28 Nov 2024, 02:46 PM

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകി ഹൈക്കോടതി. ഡിസംബർ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ് ബോർഡിന് മുന്നിലുള്ള കേസുകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആലപ്പുഴ ഹൈദരീയ മസ്ജിദ് കമ്മിറ്റി ഉൾപ്പെട്ട ഒരു ഭൂമിവിഷയം ബോർഡിന് മുൻപാകെ ഇപ്പോഴും നിലനിൽക്കുകയാണ്. അവയിൽ ഇനിയും തീരുമാനമായിട്ടില്ല. ഇതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ബെഞ്ച് ബോർഡിന്റെ കാലാവധി നീട്ടിനൽകുകയായിരുന്നു. മുനമ്പം അടക്കമുള്ള വഖഫ് കേസുകളിൽ സംസ്ഥാനത്ത് വിവാദം തുടരുമ്പോഴാണ് ബോർഡിന് കാലാവധി നീട്ടിനൽകിയിരിക്കുന്നത്. വിഷയത്തിൽ വഖഫ് ബോർഡിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#waqf board

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›