ഹോം › കേരളം

കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്; പവർ ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകാം: ശ്വേത മേനോൻ

By MJ Desk · 24 Aug 2024, 03:14 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ശ്വേത മേനോൻ. തനിക്ക് മലയാളം ഇൻഡ്‌സ്ട്രിയിൽ നിന്ന് മോശമായ അനുഭവമുണ്ടായിട്ടില്ല. നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താനെന്നും ശ്വേത മേനോൻ പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ തനിക്ക് വർക്ക് ഇല്ലാത്തതു കൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ല എന്റെയടുത്ത് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ബുദ്ധിമുട്ട് ഒന്നുമുണ്ടായിട്ടില്ലെങ്കിലും ഫൈറ്റ് ചെയ്ത ഒരാളാണ് ഞാൻ. നാലഞ്ച് കേസുകൾ നടക്കുന്നുണ്ട്. എനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടില്ല. നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താൻ. നേരിട്ട അനുഭവം പങ്കുവെച്ച് കൊണ്ട് ബംഗാളി നടി മുന്നോട്ടു വന്നു. ഇനിയും ഒരുപാട് പേർ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. അത്ര മോശം ഇൻഡസ്ട്രി ഒന്നുമല്ല ഇത്. പവർ ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകുമെന്നും ശ്വേത മേനോൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hema commission#swetha menon

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›