രാജ്യാന്തരവിലയിലെ മാറ്റം സംസ്ഥാനത്തും പ്രകടം; പവന് നേരിയ ഇടിവ്
Nov 20, 2025, 12:06 IST
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. രാജ്യാന്തരവിപണിയിലെ ട്രെൻഡ് സംസ്ഥാനത്തും പ്രതിഫലിച്ചു. കേരളത്തിൽ ഇന്ന് പവന് 120 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്റെ വില 91,440 രൂപയായി
ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 4110 ഡോളർ വരെ ഉയർന്ന ശേഷം 4066 ഡോളറിലേക്ക് താഴ്ന്നു. വരും ദിവസങ്ങളിലും വിലയിടിവ് പ്രകടമാകുമെന്നാണ് നിരീക്ഷകർ പറയുന്നത്
18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9450 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 167 രൂപയിൽ തുടരുകയാണ്.