ഹോം › കേരളം

മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല; സ്വർണക്കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ടെന്നും പിവി അൻവർ

By MJ Desk · 30 Sep 2024, 10:32 AM

സ്വർണക്കള്ളക്കടത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടാണെന്ന് പിവി അൻവർ. സ്വർണ കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ട്. ഒരു എസ് പി വിചാരിച്ചാൽ മാത്രം ഇതൊന്നും നടത്താനാകില്ലെന്നും അൻവർ പറഞ്ഞു കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കിൽ വരട്ടെ കാണാം. താൻ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലെന്നല്ല പറഞ്ഞത്. താൻ ഇന്നലെയിട്ട സർവേയിൽ 1.2 ദശലക്ഷം ആളുകൾ പ്രതികരിച്ചു. അതിൽ 90 ശതമാനവും പോസിറ്റീവ് പ്രതികരണമാണ്. തനിക്ക് സ്വാർഥ താത്പര്യമില്ല. തന്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെ. പൊതുയോഗം വിപ്ലവമാകുമെന്ന് പറഞ്ഞു, അത് സംഭവിച്ചു. പിവി അൻവറിന്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോൾ തീരുമാനിച്ചാൽ മലപ്പുറം ജില്ലയിൽ മാത്രം 25 പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും അൻവറിനെ സ്‌നേഹിക്കുന്നവർ 140 മണ്ഡലത്തിലുമുണ്ട്. സിപിഎം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›