{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം; എന്നെ അങ്ങനെ വിളിക്കാൻ എന്താണ് അധികാരം: ജി സുധാകരൻ
 

 

ചെറ്റത്തരം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥി ജി സുധാകരൻ. കേരളത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ് അമ്പലപ്പുഴയിലേത്. ഒരു കാര്യവുമില്ലാതെ എന്നെ ചെറ്റേ എന്ന് വരെ മുഖ്യമന്ത്രി വിളിച്ചിരിക്കുകയാണ്

ഞാൻ മുഖ്യമന്ത്രിയെ ഒന്നും പറഞ്ഞില്ല. സിപിഎമ്മിലെ ഒരാളെയും ആക്ഷേപിച്ച് പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും ആക്ഷേപിച്ചിട്ടില്ല. എന്നിട്ടും അരിശം തീരാതെ കേരളത്തിന്റെ മുഖ്യമന്ത്രി ചെറ്റെ എന്ന് വിളിക്കുകയാണ്. അതിനുള്ള മറുപടി താൻ നൽകി കഴിഞ്ഞു. അങ്ങനെയൊരു പദപ്രയോഗം നടത്താൻ മുഖ്യമന്ത്രിക്ക് എന്താണ് അധികാരം

പിണറായിയുമായി നല്ല ബന്ധമായിരുന്നു. പത്ത് മുപ്പത് കൊല്ലത്തെ ബന്ധമല്ലേ. അതുകൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടായി. അദ്ദേഹത്തിന് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുകയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. എ വിജയരാഘവൻ പോളിറ്റ് ബ്യൂറോയിൽ ഇരിക്കാൻ യോഗ്യതയുള്ള മനുഷ്യനല്ല. അയാൾ പാർട്ടി മെമ്പറാകാൻ യോഗ്യതയില്ലാത്ത ആളാണെന്നും ജി സുധാകരൻ പറഞ്ഞു