കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
Mar 12, 2025, 08:27 IST
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹി കേരളാ ഹൗസിൽ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കും അതേസമയം ആശ വർക്കർമാരുടെ വേതന വർധനവ് ചർച്ചയാകുമോയെന്ന് വ്യക്തമല്ല. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. ഗവർണർ രാജേന്ദ്ര അർലേക്കറും കേരളാ ഹൗസിലുണ്ടാകും ഇന്നലെ മുഖ്യമന്ത്രിയുമായും കേരളത്തിൽ നിന്നുള്ള എംപിമാരുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും ഗവർണർ പറഞ്ഞിരുന്നു.