പരാതിക്കാരി വിദേശത്ത്; രാഹുലിന്റെ വിദേശ യാത്രകൾക്ക് സഹായം നൽകി: മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്താണുള്ളത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എ ആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി SIT ക്ക് കൈമാറി കൈമാറിയിട്ടുണ്ട്. യുവതി രാഹുലിന്റെ വിദേശയാത്രയ്ക്ക് സഹായം നൽകി നൽകിയിരുന്നു, കൂടാതെ പല വിലപിടിപ്പുള്ള വസ്തുക്കളും എംഎൽഎ യുവതിയോട് ആവശ്യപ്പെടുകയും അതിൽ പലതും വാങ്ങി നൽകിയതായും മൊഴിയിൽ പറയുന്നുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെ രാഹുലിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ആയിരിക്കും രാഹുലിനെ ഹാജരാക്കുക. തിരുവല്ല മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ചുമതല പത്തനംതിട്ട മജിസ്ട്രേറ്റിനാണ്. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിൽ രാഹുലിനെ എത്തിക്കും. 9 മണിയോടെ വൈദ്യ പരിശോധന നടത്തും. അതിനുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ എത്തിക്കും.
അതിനാടകീയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ കേസിൽ കസ്റ്റഡിയിലെടുത്തത്. രാത്രി പന്ത്രണ്ടരയോട. സ്റ്റാഫുകൾ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കെപിഎം റീജൻസി ഹോട്ടലിലെ 2002 ൽ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ കരുതലിന്റെ ഭാഗമായി പൊലീസ് രാഹുലിന്റെ മുറിയുടെ സ്പെയർ കീ പിടിച്ചെടുത്തു. വിവരം ചോർത്തി നൽകാതിരിക്കാൻ റിസപ്ഷനിസ്റ്റിന്റെ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് രാഹുലിന്റെ കസ്റ്റഡിയിലേക്ക് നീങ്ങിയത്. തുടക്കത്തിൽ കസ്റ്റഡിയെ എതിർക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചിരുന്നെങ്കിലും ഒടുവിൽ രാഹുൽ വഴങ്ങുകയായിരുന്നു.
കുഞ്ഞ് വേണമെന്ന് നിർബന്ധിച്ചെന്നും ഗർഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചു എന്നുമാണ് പരാതിയിലുള്ളത്. യുവതിയിൽ നിന്ന് നിരന്തരം പണം വാങ്ങിയെന്നും സാമ്പത്തിക ചൂഷണംചെയ്തെന്നും പരാതിയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ഇമെയിൽ വഴിയാണ് പത്തനംതിട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.ഈ പരാതിയാണ് SIT ക്ക് കൈമാറിയത്. ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും തെളിവായി പരാതിക്കാരി കൈമാറി.
ആദ്യ രണ്ട് പീഡന പരാതിക്ക് പിന്നാലെ രാഹുൽ മുങ്ങിയതിനാൽ, മൂന്നാമത്തെ പരാതിയിൽ അതിവരഹസ്യമായായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. ഒരാഴ്ചയ്ക്ക് മുൻപ് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള SIT സംഘമാണ് മൂന്നാമത്തെ പരാതിയിൽ അന്വേഷണം നടത്തിയത്. ഷൊർണ്ണൂർ ഡിവൈഎസ്പി എൻ മുരളീധരന് രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ മാത്രമായിരുന്നു നിർദേശം.