സിപിഎമ്മും സിപിഐയും തമ്മിലാണ് ഏറ്റവും ബന്ധം; അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കും. തെറ്റായ കാര്യങ്ങൾ അംഗീകരിക്കില്ല.
സിപിഐ 'ചതിയൻ ചന്തു' ആണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളത്. അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും അംഗീകരിച്ചിട്ടില്ലെന്നും അനുകൂല നിലപാട് സ്വീകരിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
എൽഡിഎഫിലെ പ്രധാന പാർട്ടികൾ സിപിഎമ്മും സിപിഐയുമാണ്. അതിനെ കലുഷിതമാക്കാനുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിപ്പില്ല. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തെയും എംവി ഗോവിന്ദൻ തള്ളി.