ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്; കൂടുതൽ സജീവമാകണമെന്ന് ഇടത് എംഎൽഎമാരോട് മുഖ്യമന്ത്രി
Jan 20, 2026, 15:23 IST
എംഎൽഎമാർ മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചിലർ വീണ്ടും സ്ഥാനാർഥികളാകും. ചിലർ സ്ഥാനാർഥികളാകില്ല. പക്ഷേ അതൊന്നും നോക്കാതെ പ്രവർത്തിക്കണം. ഇനിയുള്ള ദിവസങ്ങൾ നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
തുടർ ഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. മൂന്നാം എൽഡിഎഫ് സർക്കാർ വരുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയും പാർട്ടിയും ഇതിനായി മിഷൻ 110 മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം സജി ചെറിയാന്റെ പ്രസ്താവന തിരുത്താൻ സിപിഎം തയ്യാറായേക്കും
സജി ചെറിയാനുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് സംസാരിക്കും വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞതിന് ശേഷമാകും എങ്ങനെ തിരുത്തണമെന്നതിൽ തീരുമാനമാകുക.