തൃശ്ശൂരിൽ ഇനി കലാപൂരത്തിന്റെ നാളുകൾ; 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
Updated: Jan 14, 2026, 08:25 IST
64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ സൂര്യകാന്തി എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരി കൊളുത്തും. 250 ഇനങ്ങളിലായി പതിനയ്യായിരത്തോളം കൗമാരപ്രതിഭകളാണ് മാറ്റുരക്കാനെത്തുന്നത്
25 വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. ഇന്ന് മുതൽ ജനുവരി 18 വരെയുള്ള അഞ്ച് ദിവസങ്ങൾ തൃശ്ശൂരിൽ കലാമേളത്തിന്റെ അലയൊലികളായിരിക്കും. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. വേദികളുടെ പേരിൽ നിന്ന് താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്‌കെ ഉമേഷ് പതാക ഉയർത്തും. പഞ്ചവാദ്യം, അറബന മുട്ട്, ദഫ്മുട്ട് തുടങ്ങിയ ഇനങ്ങളാണ് ആദ്യ ദിവസം വേദികളിലെത്തുന്നത്.