കർഷക സംഘത്തിലേക്ക് ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കൃഷി വകുപ്പ്
 

 

കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കർഷകരുടെ സംഘത്തിലേക്ക് ബിജു കുര്യനെ തെരഞ്ഞെടുത്ത നടപടിക്രമങ്ങൾ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൃഷി വകുപ്പ്. പഠനയാത്രക്ക് തെരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ടായിരുന്നുവെന്ന് കൃഷി വകുപ്പ് പ്രതികരിക്കുന്നു. ഇസ്രായേലിൽ വെച്ച് ബിജു കുര്യൻ മുങ്ങിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് കൃഷിവകുപ്പിന്റെ വിശദീകരണം

ബിജു കുര്യന്റെ ഇരിട്ടി പായത്തെ കൃഷിഭൂമിയിൽ പ്രത്യേക സംഘം പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള കണ്ണൂർ, കാസർകോട് ജില്ലാ കൃഷി ഓഫീസർമാർ രണ്ട് ദിവസത്തിനം കൃഷി വകുപ്പിന് റിപ്പോർട്ട് നൽകും. 

27 അംഗ കർഷകരാണ് ഇസ്രായേലിലേക്ക് പോയത്. ഈ മാസം 12നാണ് ഇവർ യാത്ര തിരിച്ചത്. 17ന് രാത്രിയാണ് ബിജു സംഘത്തെ വെട്ടിച്ച് മുങ്ങിയത്. ബിജു കുര്യൻ ബോധപൂർവം മുങ്ങിയതാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പിന്നീട് പറഞ്ഞിരുന്നു.