ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു
 

 

ആറൻമുള കോട്ടയിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയ കേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ അമ്മ മനപ്പൂർവം ഉപേക്ഷിച്ചതാണെന്നാണ് നിഗമനമെന്ന് സിഡബ്ല്യുസി ചെയർമാൻ രാജീവ് പറഞ്ഞു

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്‌ട്രേഷന് നിർദേശം കൊടുത്ത് കുട്ടിയുടെ താത്കാലിക സംരക്ഷണം അവരേറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ ഭാവി സംരക്ഷണം തണലിലാകും ഉണ്ടാകുക. കുട്ടിക്ക് 1.300 കിലോ ഗ്രാം തൂക്കമേയുള്ളു. ആരോഗ്യം ഭേദപ്പെടുന്ന മുറയ്ക്ക് ഡിസ്ചാർജ് ആയി വരികയും തുടർന്നുള്ള ദിവസങ്ങളിൽ തണലിൽ തന്നെ സംരക്ഷിക്കുകയും ചെയ്യുമെന്ന് എൻ രാജീവ് പറഞ്ഞു