ഹോം › കേരളം

കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ നാളെ പുറപ്പെടും; തെരച്ചിൽ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും

By MJ Desk · 10 Sep 2024, 11:18 AM

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാൻ ശ്രമം. കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ നാളെ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുണ്ടെന്നാണ് കാർവാറിൽ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തൽ ഇന്ന് കൂടി മഴയില്ലെങ്കിൽ നാളെ ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെടും. ഗംഗാവലി പുഴയിലെ ഒഴുക്ക് നിലവിൽ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഗോവയിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ 30, 40 മണിക്കൂറുകൾ ആവശ്യമാണ്. അങ്ങനെയങ്കിൽ വെള്ളി അല്ലെങ്കിൽ ശനി തെരച്ചിൽ തുടരാനാകും കാലാവസ്ഥാ പ്രവചനപ്രകാരം സെപ്റ്റംബർ 11 വരെ ഉത്തര കന്നഡ ജില്ലയിലും കർണാടകയുടെ തീരപ്രദേശങ്ങളിലും യെല്ലോ അലർട്ടാണ്. ഗംഗാവലി പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായാൽ ഡ്രഡ്ജർ കൊണ്ടുവരുന്നതിനും തടസ്സം നേരിട്ടേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›