അരിക്കൊമ്പനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടി വനംവകുപ്പ് വേഗത്തിലാക്കി
 

 

ഇടുക്കിയിലെ അരിക്കൊമ്പനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് വേഗത്തിലാക്കി. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദൗത്യം തടസ്സപെടുമോയെന്ന ആശങ്കയാണ് വനംവകുപ്പിനുള്ളത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടി മാറ്റാൻ കഴിയാതെ വന്നാൽ ഘടിപ്പിക്കാനുള്ള ജിഎസ്എം കോളർ വനംവകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നലിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്

പറമ്പിക്കുളത്തെ മുതുവരച്ചാൽ പ്രദേശത്ത് പലഭാഗത്തും മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ ജിഎംഎസ് കോളർ മതിയാകില്ല. ഇതിനാലാണ് ജിപിഎസ് കോളർ ഘടിപ്പിച്ച് വനത്തിനുള്ളിൽ തുറന്നുവിടാൻ കോടതി നിർദേശിച്ചത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് തുടങ്ങിയത്.