ഹോം › കേരളം

സീ പ്ലെയിൻ പദ്ധതി മനുഷ്യ-വന്യജീവി സംഘർഷത്തിന് വഴിവെക്കുമെന്ന് വനം വകുപ്പ്

By MJ Desk · 14 Nov 2024, 11:17 AM

സീ പ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ഇടുക്കി കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വനംവകുപ്പ് പറയുന്നത്. മാട്ടുപെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണെന്നും റിപ്പോർട്ടിൽ പറയുന്നു വിമാനത്തിന്റെ ലാൻഡിംഗ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾ സമീപത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റ് മാർഗങ്ങൾ തേടണമെന്നും മൂന്നാർ ഡിഎഫ്ഒ നൽകിയ റിപ്പോർട്ടിൽ പറയുന്നു സീ പ്ലെയിനിന്റെ പരീക്ഷണ പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് ആശങ്ക അറിയിച്ചിരുന്നു. പരിസ്ഥിതിലോല മേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും ആശങ്കയുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sea plane

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›