{"vars":{"id": "89527:4990"}}

എം എസ് സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തു; മുങ്ങൽ കപ്പൽ ഉയർത്താൻ ശ്രമം
 

 

കൊച്ചി തീരത്ത് മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണമായും നീക്കം ചെയ്‌തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിംഗിലൂടെയാണ് കപ്പലിലെ ഇന്ധനം പൂർണായും നീക്കം ചെയ്തത്

മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. ഇത് ചേലവേറിയ നടപടിയാണ്. കപ്പൽ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്തം

കപ്പൽ മുങ്ങിയത് കപ്പൽ ചാലില് അല്ലാത്തതിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്ന് ശ്യാം ജഗന്നാഥൻ പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.