{"vars":{"id": "89527:4990"}}

പ്രസവശേഷം ആശുപത്രിയിലായിരുന്ന യുവതിയെ കാണാനെത്തി ഗുണ്ട; വെട്ടിക്കൊന്ന് യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും
 

 

പ്രസവിച്ച് കിടന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ ഗുണ്ടയെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. തമിഴ്‌നാട് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടയായ ആദിയാണ്(23) കൊല്ലപ്പെട്ടത്. 

യുവതിയുടെ ഭർത്താവ് സൂര്യ, സഹായികളായ ആലിഭായി, കാർത്തിക് എന്നിവരാണ് കൃത്യം നടത്തിയത്. ഇവർ ഒളിവിലാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. 21കാരിയായ സുചിത്രയെ കാണാനാണ് ആദി ആശുപത്രിയിൽ എത്തിയത്. 

പ്രസവ വാർഡിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംഘം വടിവാൾ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. യുവതി ജന്മം നൽകിയ നവജാത ശിശു ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. ഇതറിഞ്ഞാണ് ആദിയ ആശുപത്രിയിലെത്തിയത്.