മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് നൽകി വരുന്ന 9000 രൂപ സഹായധനം സർക്കാർ നിർത്തി
Jan 17, 2026, 12:22 IST
മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് സർക്കാർ നൽകി വരുന്ന 9,000 രൂപ ധനസഹായം നിർത്തി. ഉരുൾപ്പൊട്ടലിൽ ജീവിതോപാധി നഷ്ടപ്പെട്ടവർക്കായിരുന്നു സർക്കാർ 9,000 രൂപ ധനസഹായം നൽകിയിരുന്നത്.
മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമർശനത്തിന് പിന്നാലെ ഡിസംബർ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരിൽ പലർക്കും വരുമാനം ഇല്ലാത്തതിനാൽ ധനസഹായം നീട്ടണം എന്നാണ് ആവശ്യം.
മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നൽകിയിരുന്നത്. കഴിഞ്ഞ മാസത്തെ തുക ഇതുവരെയും അക്കൗണ്ടിലെത്തിയിട്ടില്ല.