ഹോം › കേരളം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 33 കേസുകൾ എടുത്തെന്ന് സർക്കാർ; നാല് കേസുകൾ അവസാനിപ്പിച്ചു

By MJ Desk · 11 Dec 2024, 12:21 PM

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലവിൽ 33 കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ചേർന്നപ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് നാല് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചതായും സർക്കാർ അറിയിച്ചു. തെളിവുകൾ ഇല്ലാത്തിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും സർക്കാർ വ്യക്തമാക്കി. കേസ് 19ന് വീണ്ടും പരിഗണിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Hema Committee#police case

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›