{"vars":{"id": "89527:4990"}}

സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുന്നു; പരിതാപകരമായ അവസ്ഥയെന്ന് ഹൈക്കോടതി
 

 

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും കോടതി വിമർശിച്ചു. 

ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെഎ രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്ന് തവണയാണ് സർക്കാർ അപേക്ഷ തള്ളിയത്. ഇതോടെയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി എത്തിയത്

കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്നും ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.