{"vars":{"id": "89527:4990"}}

മന്ത്രിമാരുടെ പ്രോട്ടോക്കോൾ സർക്കാർ തീരുമാനിക്കും; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി
 

 

എക്‌സൈസ് കമ്മീഷണർ എംആർ അജിത് കുമാറിന്റെ നിർദേശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് സർക്കാരാണ്, അല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു

എക്‌സൈസ് മന്ത്രിക്ക് എക്‌സൈസ് ഉദ്യോഗസ്ഥർ എസ്‌കോർട്ട് പോകണമെന്നായിരുന്നു എക്‌സൈസ് കമ്മീഷണർ എംആർ അജിത് കുമാറിന്റെ നിർദേശം. ഇതിനെയാണ് മന്ത്രി വി ശിവൻകുട്ടി തള്ളിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്. അത് പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു

തെരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എൽഡിഎഫിനെ ജനം ഭരണത്തിൽ എത്തിക്കും. അതാണ് കേരളത്തിൽ കണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു