ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ബാധ്യതയെന്ന് ഗവർണർ
 

 

ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നൽകിയിട്ടില്ല. മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവർണർ വിമർശിച്ചു. 

കൂടിക്കാഴ്ചക്ക് മന്ത്രിമാർ നേരത്തെ സമയം ചോദിച്ചില്ല. മന്ത്രിമാരുടെ വിശദീകരണം അനുസരിച്ച് മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ. ബില്ലുകൾ സംബന്ധിച്ച് തന്റെ സംശയങ്ങളിൽ വിശദീകരണം നൽകാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം ലഭിച്ചാൽ തന്റെ നിലപാട് അറിയിക്കും

നിയമസഭ ബിൽ പാസാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളിൽ വിശദീകരണം നൽകിട്ടില്ല. മന്ത്രിമാർ രാജ്ഭവനിലേക്ക് ഇപ്പോൾ എത്തുന്നത് നല്ല കാര്യമാണ്. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണ്. അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ താൻ സദാ ജാഗരൂകനാണെന്നും ഗവർണർ പറഞ്ഞു.